Monday, July 13, 2015

SIVASAKTI YOGAVIDYA KENDRAM

                 യോഗ 
                  ഡോ.ഡീൻ ഓർനിഷ് പറയുന്നു 




Born:  July 16, 1953
Books:  Everyday Cooking with Dr. Dean Ornish  
Education:  Baylor College of Medicine, Rice University, University of Texas at Austin

ഔഷധമോ ശസ് ത്രക്രിയയോ കൂടാതെ ഹൃദ്രോഗത്തെ മാറ്റാൻ കഴിയുമെന്ന്  Reversing Heart Disease  എന്ന ഗ്രന്ഥത്തിൽ ഡോ ഡീൻ ഓർണിഷ്  അവകാശപ്പെടുന്നു. ഹൃദ്രോഗത്തെയും രക്തക്കുഴലുകളെയും സംബന്ധിച്ച്   പതിനാലു  വർഷം ഗവേഷണം നടത്തിയാണ്  ഓർണിഷ്   ഈ  ഗ്രന്ഥം രചിച്ചത് .യോഗ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടു മാത്രമേ ഹൃദ്രോഗത്തെ അതിജീവിക്കാനാവൂ എന്ന്  ഓർണിഷ്  സ്ഥാപിക്കുന്നു .യോഗ മാത്ര മാണ്  പുസ്തകത്തിൻറെ പ്രതിപാദ്യം.
                 1970-ൽ സ്വാമി സച്ചിദാനന്ദ എന്ന യോഗ ഗുരുവിൽ നിന്ന്  യോഗ പഠിക്കാൻ കഴിഞ്ഞതാണ്  തൻറെ ജീവിതത്തിൽ വഴിത്തിരിവായതെന്ന്  ഡോക്ടർ പറയുന്നു.തന്നെ ബാധിച്ച മോണോ ന്യൂക്ലിയോസിസ്  എന്ന ഗുരുതര  രോഗവും മറ്റനേകം  പ്രശ്നങ്ങളും സഹോദരി  ലോറലിന്റെ ഒട്ടേറെ ശാരീരിക-മാനസിക പ്രശ്നങ്ങളും യോഗയിലൂടെ പൂർണമായി മാറിയത്  മോഡേണ്‍ മെഡിസിൻ ഡോക്ടറായ ഓർണിഷിൻറെ   വീക്ഷണത്തെ അട്ടിമറിച്ചു.'യോഗ' യുടെ 
ശരിയായഭക്ഷണം, ശരിയായവ്യായാമം, ശരിയായ വിശ്രമം,ശരിയായ ചിന്ത എന്നീ  പദ്ധതിയിലൂടെ എത്ര കടുത്ത ഹൃദ്രോഗത്തെയും മാറ്റാൻ  കഴിയുമെന്ന്  ഓർണിഷ്  നിരവധി  തെളിവുകളും  ഉദാഹരണങ്ങളും  സഹിതം  സ്ഥാപിക്കുന്നു.
               കാലിഫോർണിയയിലെ സോസലിറ്റോ  പ്രിവന്റീവ്  മെഡിക്കൽ റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ടിൻറെ പ്രസിഡന്റും ഡയറക്ടറുമാണ്  ഡോ .ഡീൻ ഓർണിഷ് .സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ സ്കൂൾ ഓഫ് മെഡിസിൻറെ അസിസ്റ്റന്റ് ക്ലിനികൽ പ്രൊഫെസർ,കാലിഫോർണിയ പസഫിക്  മെഡിക്കൽ സെന്ററിൽ ഭിഷഗ്വരൻ എന്നീ  നിലകളിൽ  സേവനമനുഷ് ഠിക്കുന്നു .
ഹൂസ്ടണിലെ ബെയ് ലെർ കോളേജ്  ഓഫ്  മെഡിസിനിൽ  നിന്ന്  എം .ഡി  ബിരുദമെടുത്ത  ശേഷം ഹാർവാർഡ്‌  മെഡിക്കൽ  സ്കൂളിൽ  ചികിത്സകനായി .പരിശീലനം പൂർത്തിയാക്കിയത് മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ  ആയിരുന്നു .
               പുസ്തകത്തിൻറെ മലയാള  വിവർത്തനം ഗ്രീൻബുക്സ്  പുറത്തിറക്കിയിട്ടുണ്ട്. പ്രസാദകർ  പറയുന്നു "ഭാരതീയ  പൈതൃകം സമ്മാനിച്ച യോഗാസന മുറകളേയും ജീവിതരീതികളേയും കുറിച്ച്  നമ്മെ ഓർമിപ്പിക്കുവാൻ അമേരിക്കക്കാരനായ ഡീൻ ഓർണിഷ്  വേണ്ടി വന്നു എന്നത് നമ്മുടെ പരിമിതിയായിരിക്കാം.എന്നിരുന്നാലും ഈ  പുസ്തകം ആധുനിക ജീവിതത്തിൻറെ ഒട്ടേറെ സങ്കീർണതകളെ  അതി  ജീവിക്കാൻ  സഹായിക്കുന്നു"